Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ സെപ്തംബർ ഒന്നിന് സ്‌കൂളുകൾ തുറക്കും,ജീവനക്കാർ ആഗസ്റ്റ് 19ന് ജോലിയിൽ പ്രവേശിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം 

July 17, 2020

July 17, 2020

ദോഹ: ഖത്തറിൽ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്‌കൂളുകള്‍ സെപ്തംബര്‍ ആദ്യം തുറക്കുമെന്ന്  വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരും അനധ്യാപകരുമടങ്ങുന്ന സ്‌കൂള്‍ ജീവനക്കാര്‍ ആഗസ്റ്റ് 19 മുതല്‍ ജോലിക്ക് ഹാജരാകണം.

2020 - 2021 അക്കാദമിക് വർഷത്തേക്കുള്ള ക്‌ളാസുകൾ സെപ്തംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുക. ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ സ്‌കൂളുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ ഖത്തറില്‍ സ്‌കൂളുകള്‍ അടച്ചിരുന്നു. നിലവില്‍ ഓണ്‍ലൈനിലാണ് ക്ലാസുകള്‍ നടക്കുന്നത്. 


ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News