Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
എട്ടാമത് ഖത്തർ അന്താരാഷ്ട്ര ബോട്ട് ഷോ നവംബർ 16 ന്

November 09, 2021

November 09, 2021

ദോഹ : ഖത്തർ അന്താരാഷ്ട്ര ബോട്ട് ഷോയുടെ എട്ടാം പതിപ്പ് നവംബർ 16 ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.  അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേള നവംബർ 20 ന് സമാപിക്കും. പേൾ ഖത്തറിലെ പോർട്ടോ അറേബ്യയിൽ അരങ്ങേറുന്ന മേളയിൽ ഇത്തവണ ഒരുപിടി പുതിയ കമ്പനികളും അണിനിരക്കും. 

ആഡംബരനൗകകളുടെ സാന്നിധ്യമാണ് മേളയുടെ പ്രധാന ആകർഷണം. 2013 മുതൽ മേളയുടെ സംഘാടനം വഹിക്കുന്ന, അൽ മന്നായ് പ്ലസ് ഇവന്റ്സ്‌ ചെയർമാൻ ഖാലിദ് ഇസ്സ അൽ മന്നായ് ആണ് മേളയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മേള സന്ദർശിക്കാൻ എത്തണമെന്ന് അഭ്യർത്ഥിച്ച അൽ മന്നായ്, കോവിഡിനെതിരെ രാജ്യത്തെ ആരോഗ്യമന്ത്രാലയം നടത്തിയ പ്രതിരോധപ്രവർത്തനങ്ങളെ പ്രശംസിച്ചു.


Latest Related News