Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ഇൻകാസിന്റെ ചാർട്ടേഡ് വിമാനത്തിൽ സൗജന്യ യാത്ര,ഇപ്പോൾ രജിസ്റ്റർ ചെയ്യാം 

June 26, 2020

June 26, 2020

ദോഹ :  കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് പണമില്ലാത്ത അർഹരായവർക്കായി ഇൻകാസ് ഖത്തർ സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, സന്ദര്‍ശക വീസയിലെത്തി വിസാ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന 175 പേര്‍ക്കാണ് തികച്ചും സൗജന്യ യാത്ര ഒരുക്കുന്നതെന്ന് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂലൈ ആദ്യവാരം ദോഹയില്‍ നിന്ന്  കോഴിക്കോട്ടേക്കാണ് സര്‍വീസ്.

ഖത്തര്‍ ഇന്‍കാസിന്റെ 5 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഇതുവരെ കേരളത്തിലേക്ക് സർവീസ് നടത്തിയത്.. ഓരോ വിമാനങ്ങളിലും അര്‍ഹതപ്പെട്ട 10 പേര്‍ക്ക് വീതം സൗജന്യ ടിക്കറ്റ് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ശനിയാഴ്ച (27/6/2020) വൈകിട്ട് 7.00ന് മുമ്പായി റജിസ്റ്റര്‍ ചെയ്യണം. ഈ ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.കൂടുതല്‍ വിവരങ്ങള്‍ക്ക്  50709596 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News