Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ഐസിബിഎഫ് കമ്യുണിറ്റി പുരസ്കാരങ്ങൾ സമ്മാനിച്ചു 

December 01, 2020

December 01, 2020

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറത്തിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ശ്രദ്ധേയമായ സേവനങ്ങള്‍ നല്‍കിയവരെയാണ് ചടങ്ങില്‍ ആദരിച്ചത്. അല്‍ വക്ര ഡല്‍ഹി പബ്ലിക് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തലാണ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചത് .കെ.പി.അബ്ദുല്‍ ഹമീദ് സ്മാരക ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഗോവിന്ദന്‍കുട്ടി(ഗോവിന്ദ്ജി)ക്ക് സമ്മാനിച്ചു .

ഖത്തറിലെ ആദ്യകാല ജീവകാരുണ്യ പ്വവര്‍ത്തകനായിരുന്ന മൂല്‍ച്ചന്ദ് അസ്സന്‍ദാസ് കഞ്ചാനിയുടെ സ്മരണാര്‍ത്ഥമുള്ള കഞ്ചാനി അവാര്‍ഡ് ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകനായ ഡോ. നിസാര്‍ കോച്ചേരിക്കും സി.കെ. മേനോന്‍ സ്മാരക പുരസ്കാരം നിഷാദ് അസീമിനും ചടങ്ങില്‍ സമ്മാനിച്ചു..

സാമൂഹ്യ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മൊത്തം 35 പേരെയാണ് ആദരിച്ചത്. ഐ.സി. ബി. എഫ്.. പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ ജോയന്റ് സെക്രട്ടറി സുബ്രമണ്യ ഹെബ്ബഹലു, ഹെഡ് ഓഫ് ഡെവലപ്‌മെന്റ് ജുട്ടാസ് പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകളാണ് പരിപാടിയുടെ ഭാഗമായത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News