Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ കാറോട്ടപ്പൂരം,ചൊവ്വാഴ്ച മുതൽ ടിക്കറ്റുകൾ സ്വന്തമാക്കാം

October 10, 2021

October 10, 2021

ദോഹ: ഖത്തര്‍ ആദ്യമായി വേദിയാവുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ  ടിക്കറ്റുകള്‍ ചൊവ്വാഴ്​ച മുതല്‍ ലഭ്യമാകുമെന്ന്​ സംഘാടകര്‍ അറിയിച്ചു.. നവംബര്‍ 21നാണ്​ ഖത്തര്‍ വേദിയാവുന്ന ​വേഗപ്പോരാട്ടം. ലുസൈല്‍ സര്‍ക്യൂട്ടിലെ അതിവേഗട്രാക്കില്‍ ​ക്വളിഫയറും പോള്‍ പൊസിഷനിങ്​ റേസും ഉള്‍പ്പെടെ 19ന്​ തന്നെ ലോകത്തെ മുന്‍നിര ഡ്രൈവര്‍മാര്‍ ട്രാക്കിലിറങ്ങും. പ്രകാശവേഗത്തില്‍ കുതിക്കുന്ന കാറി​െന്‍റ വളയം പിടിക്കുന്ന ലൂയിസ്​ ഹാമില്‍ട്ടനും വെര്‍സ്​റ്റാപ്പനും സെബാസ്​റ്റ്യന്‍ വെറ്റലും ഉള്‍പ്പെടെയുള്ള എഫ്​.വണ്‍ ഡ്രൈവര്‍മാരുടെ സാഹസിക കുതിപ്പിന്​ നേരിട്ട്​ ദൃക്​സാക്ഷ്യം വഹിക്കാനുള്ള അവസരമാണ്​ ഖത്തറിലെ എഫ്​.വണ്‍ പ്രേമികള്‍ക്ക്​ ലഭിച്ചിരിക്കുന്നത്​. ലുസൈല്‍ സര്‍ക്യൂട്ടി​െന്‍റ ഔദ്യോഗിക വെബ്​സൈറ്റ്​ വഴിയാണ്​ ടിക്കറ്റ്​ വില്‍പന (www.circuitlosail.com). 750 റിയാല്‍ മുതലാണ്​ ടിക്കറ്റുകളുടെ നിരക്ക്​.

വിവിധ സോണുകള്‍ അനുസരിച്ച്‌​ 1000, 2000 റിയാലാണ്​ മറ്റു ടിക്കറ്റ്​ നിരക്കുകള്‍. രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ മാത്രമായിരിക്കും ഗാലറിയിലേക്ക്​ പ്രവേശനം. കോവിഡ്​ വ്യാപനം കാരണം സീസണിലെ വിവിധ ഗ്രാന്‍ഡ്​പ്രീകള്‍ മുടങ്ങിയതോടെയാണ്​ ഖത്തറിന്​ ആദ്യമായി എഫ്​.വണ്‍ വേദി ലഭിച്ചത്​. നവംബറില്‍ ആസ്​ട്രേലിയയില്‍ നടക്കേണ്ട റേസ്​ ഖത്തറിലേക്ക്​ മാറ്റുകയായിരുന്നു. ഇതിനു പുറമെ 2023 മുതല്‍ 10 വര്‍ഷത്തേക്ക്​ എഫ്​.വണ്‍ വേദിസംബന്ധിച്ച കരാറിലും ഖത്തര്‍ മോ​ട്ടോര്‍ റേസിങ്​ ഫെഡറേഷനും സംഘാടകരും ഒപ്പുവെച്ചിട്ടുണ്ട്​. 2004 മുതല്‍ മോ​​ട്ടോ ജി.പി, ടു വീലര്‍ റേസുകളുടെ പ്രധാന വേദി കൂടിയാണ്​ ലുസൈല്‍.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക. 

 


Latest Related News