Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കോവിഡ് : ഖത്തറിൽ മെയ് 21 മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

May 18, 2022

May 18, 2022

അൻവർ പാലേരി 

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്ന് ചേർന്ന ഖത്തർ മന്ത്രിസഭാ യോഗം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 2022 മേയ് 21 മുതൽ നിലവിൽ വരുന്ന പുതിയ ഇളവുകൾ പ്രകാരം മിക്കയിടങ്ങളിലും മാസ്കിന്റെ ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം അമീരി ദിവാനിൽ ചേർന്ന പതിവ് കാബിനറ്റ് യോഗത്തിലാണ് തീരുമാനം.

പ്രധാന ഇളവുകൾ ഇവയാണ് :
1- തുറസ്സായതും അടച്ചിട്ടതുമായ എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്ബന്ധമില്ല.എന്നാൽ ഇഹ്തിറാസ് ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരും.

2- കോൺഫറൻസുകൾ, എക്സിബിഷനുകൾ, ഇവന്റുകൾ എന്നിവ  നടത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നിബന്ധനകളും തുടരും.

3- സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാരും  അവരുടെ ജോലിസ്ഥലത്ത് തന്നെ ജോലി ചെയ്യാൻ അനുവദിക്കും.

4- സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരെ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ  നിർബന്ധിക്കില്ല.

5- അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇനി മുതൽ മാസ്ക് നിര്ബന്ധമില്ല.എന്നാൽ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോഴും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോഴും മാസ്‌ക് നിർബന്ധമായിരിക്കും.

6- പൊതുജനങ്ങളുമായി ഇടപഴകേണ്ട സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരും തൊഴിലാളികളും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല.എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

7- വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ് നിർബന്ധമായിരിക്കും.

പൊതുജനാരോഗ്യ മന്ത്രാലയം നിർണ്ണയിച്ചിട്ടുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ, നിയന്ത്രണങ്ങൾ എന്നിവ പാലിക്കുന്നത് തുടരണം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News