Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മാനവികതയ്ക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത് - ഖത്തർ വിദേശകാര്യമന്ത്രി

October 28, 2021

October 28, 2021

ദോഹ: ലോകത്തിന്റെ സമാധാനത്തിനായി തന്റെ രാജ്യം നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയവൽക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനി. ആസ്ട്രേലിയൻ വിദേശകാര്യമന്ത്രിക്കൊപ്പം ദോഹയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. അഫ്ഗാനിസ്താനെ ഒറ്റപ്പെടുത്തരുതെന്നും മന്ത്രി മറ്റ് രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. 

അന്താരാഷ്ട്രതലത്തിൽ ഖത്തറുമായി ആസ്‌ട്രേലിയ നടത്തുന്ന സഹകരണത്തിന് നന്ദി അറിയിച്ച മന്ത്രി, അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധികൾ പരിഹരിക്കാൻ വേണ്ടിയാണ് താലിബാനുമായി ഖത്തർ സഹകരിക്കുന്നതെന്നും വ്യക്തമാക്കി. 'അഫ്ഗാൻ എന്ന രാജ്യത്തെയും, അവിടുത്തെ ജനങ്ങളെയും ഒറ്റപ്പെടുത്തുക എന്നതല്ല പരിഹാരം, അവർക്ക് സഹായഹസ്തം നീട്ടി, നിലവിലെ പ്രതിസന്ധിയിൽ നിന്നും കരകയറാൻ അവരെ സഹായിക്കണം'- മന്ത്രി അഭിപ്രായപ്പെട്ടു. ഫലസ്തീനുമേൽ അധികാരം സ്വന്തമാക്കാൻ ഇസ്രായേൽ നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും മന്ത്രി പ്രസ്താവിച്ചു. സമാധാനം ആണ് ലക്ഷ്യമെങ്കിൽ, ഫലസ്തീനിലേക്ക് ഇരച്ചുകയറുന്നതിന് പകരം ചർച്ചകൾ നടത്താൻ ഇസ്രായേൽ തയ്യാറാവണമെന്നും അൽ താനി അഭിപ്രായപ്പെട്ടു.


Latest Related News