Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കയ്യും കണ്ണും കെട്ടി വാഹനത്തിൽ കടത്തിക്കൊണ്ടു പോയി,മോചനത്തിന് പണം നൽകിയിട്ടില്ലെന്ന് ഖത്തറിലെ വ്യവസായി 

February 16, 2021

February 16, 2021

ദോഹ : പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്നു പേരാണെന്ന് സംശയം.ഖത്തറിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും മോചനത്തിനായി താനോ ബന്ധുക്കളോ പണം നൽകിയിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു.തന്നെ എങ്ങനെയാണ് മോചിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കയ്യും കണ്ണും കെട്ടി വാഹനത്തിലാണ് തന്നെ കൊണ്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിനായി പോകുന്നതിനിടെ മുടവന്തേരിയിൽ വെച്ച് സ്‌കൂട്ടറിൽ നിന്ന് ബലമായി പിടിച്ചിറക്കി ഒരു സംഘം അഹമ്മദിനെ കാറിൽ കയറ്റി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ഏതാണ്ട് അറുപത് ലക്ഷം രൂപയാണ് സംഘം മോചനത്തിനായി ആവശ്യപ്പെട്ടത്. ഖത്തറിലെ സൾഫർ കെമിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അഹമ്മദിനെ ബിസിനസ് സംബന്ധമായ ചില തർക്കങ്ങൾ തുടർന്നാണ് സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏതാനും  പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക. 


Latest Related News