Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയവരുടെ താമസാനുമതിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു 

August 07, 2020

August 07, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് ആറു മാസത്തിൽ കൂടുതൽ നാട്ടിൽ കുടുങ്ങിയവർക്ക് ഖത്തറിലേക്ക് തിരിച്ചുവരുന്നതിനുള്ള താമസാനുമതി രേഖയുമായി ബന്ധപ്പെട്ട ഫീസുകൾ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഖത്തറിൽ താമസ വിസയുള്ള,തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയവർക്കാണ് ഇത് ബാധകമാവുക. കോവിഡ് കാലയളവിൽ ആറു മാസത്തിൽ കൂടുതൽ നാട്ടിൽ കഴിയുകയോ റെസിഡൻസ് പെർമിറ്റിന്റെ കാലാവധി കഴിയുകയോ ചെയ്തവർക്കുള്ള ഫീസുകൾ ഒഴിവാക്കിയതായി മാത്രമാണ് മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News