Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഗൾഫിൽ പെരുന്നാളായി,ഖത്തറിലെ ഈദ്ഗാഹുകളിൽ വിശ്വാസികൾ ഒഴുകിയെത്തി

May 02, 2022

May 02, 2022

ദോഹ : രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഖത്തറിലെ വിവിധ ഈദ് ഗാഹുകളിൽ അത്തറിന്റെ പരിമളവും മൈലാഞ്ചി ചോപ്പിന്റെ തുടുപ്പുമായി അവർ വീണ്ടും ഒത്തുകൂടി.മഹാമാരിയുണ്ടാക്കിയ നിയന്ത്രണങ്ങളുടെ നാളുകളിൽ തക്ബീർ ഉരുവിടുന്ന ചുണ്ടുകളോടെ ഇനിയും ഇങ്ങനെയൊരു ഒത്തുചേരൽ ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടവർ പരസ്പരം ആശ്ലേഷിച്ചും പെരുന്നാൾ ആശംസകൾ കൈമാറിയും നമസ്‌കാരത്തിനായി അണിനിരന്നപ്പോൾ കാലം തിരികെ നൽകിയ പെരുന്നാൾ സമ്മാനമായി ആ കാഴ്ച മാറി. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 520 പള്ളികളിലും ഈദ്ഗാഹുകളിലുമായാണ് ഇന്ന് രാവിലെ ഖത്തർ സമയം 5.12ന് പെരുന്നാൾ നമസ്കാരം നടന്നത്.അൽ വജ്‌ബ ഈദ്ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി,പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി,മന്ത്രിമാർ,ശൈഖുമാർ,ഭരണകുടുംബത്തിലെ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ പെരുന്നാളിനെ വരവേൽക്കാൻ സമുചിതമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.ബലൂൺ പരേഡും വർണാഭമായ വെടിക്കെട്ടും ഉൾപെടെ ദോഹ കോർണിഷിൽ മൂന്നു ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് ഖത്തർ ടൂറിസം ഒരുക്കിയത്.പരിപാടികൾക്ക് നാളെ തുടക്കമാവും.ഖത്താറയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News