Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ വെള്ളിയാഴ്ച രോഗമുക്തി കുറഞ്ഞു,ഇന്നും മരണം റിപ്പോർട്ട് ചെയ്തില്ല 

September 11, 2020

September 11, 2020

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം,221 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് ഭേദമായത്. ഇതോടെ കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം 2883 ആയി. ഇതുവരെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 118,199 ആയി.

പുതുതായി 43 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം ഇതോടെ 375 ആയി.അതേസമയം,ചികിത്സയിലായിരുന്ന ആരും പുതുതായി മരണപ്പെട്ടിട്ടില്ല.

7 പേരെ കൂടി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതോടെ ഗുരുതരാവസ്ഥയിൽ തുടരുന്നവരുടെ എണ്ണം 50 ആയി.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Latest Related News