Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ വീണ്ടും കോവിഡ് മരണം, രോഗികളിലും വർധന : ഇന്ന് 127 പുതിയ രോഗികൾ

November 01, 2021

November 01, 2021

 

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലിരുന്ന 58 വയസുകാരനാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 611 ആയി. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവരിൽ ഇന്ന് വലിയ വർദ്ധനവ് രേഖപ്പെടുത്തി. 111 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചത്. 16 യാത്രക്കാർക്കും രോഗബാധ ഉള്ളതിനാൽ ഇന്ന് ആകെ കേസുകളുടെ എണ്ണം 127 ആണ്. 57 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 6 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാജ്യത്ത് 3751 ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.


Latest Related News