Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വൈറൽ വീഡിയോയിലെ സെക്യൂരിറ്റി ഗാർഡിന് ഖത്തർ ട്രാഫിക് വകുപ്പിന്റെ ആദരം

November 16, 2021

November 16, 2021

ദോഹ : തിരക്കേറിയ ട്രാഫിക്കിൽ കളിചിരികളുമായി ഇടംപിടിച്ച, യാത്രക്കാർക്ക് ആനന്ദമേകിയ സെക്യൂരിറ്റി ജീവനക്കാരന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിന്റെ അനുമോദനം. തന്നെ കടന്ന്‌ പോവുന്ന ഓരോ യാത്രക്കാരനെയും ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുന്ന ജീവനക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പിന്നാലെയാണ് അർഹിച്ച ആദരം തേടിയെത്തിയത്. 


ദാഫ്ന പ്രദേശത്തെ ലൈസി ബോണപ്പാർട്ട് സ്കൂളിന് അടുത്തായി ഗതാഗതം നിയന്ത്രിച്ച അബു ബക്കർ സഈദ് ബുയ് എന്ന ജീവനക്കാരനെയാണ് ജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ സഹായിച്ചതിന് ട്രാഫിക്ക് ഡയറക്ടറേറ്റ് അനുമോദിച്ചത്. കേണൽ മുഹമ്മദ്‌ റാദി അൽ ഹജ്‌രി, ട്രാഫിക്ക് ബോധവത്കരണ ഡിപ്പാർട്ട്മെന്റിലെ മേധാവിയായ ജാബിർ മുഹമ്മദ്‌ ഒദൈബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Latest Related News