Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കോവിഡ് രോഗബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ

September 01, 2021

September 01, 2021

ദോഹ : കോവിഡ് ബാധിച്ചത് കാരണം വാർഷികപരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 5 മുതൽ 16 വരെ നടക്കുന്ന പരീക്ഷയിൽ സ്വകാര്യ-ഗവണ്മെന്റ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വർഷം തിരിച്ചുപിടിക്കാൻ അവസരം. 

ഒന്നാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം. വാർഷികപരീക്ഷ നടക്കുമ്പോൾ താൻ കോവിഡ് ബാധിതൻ ആയിരുന്ന എന്നതിനുള്ള തെളിവുകൾ വിദ്യാർത്ഥി ഹാജരാക്കണം. രോഗിയുമായി നേരിട്ട് സമ്പർക്കം വന്നതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് ആ രേഖ സമർപ്പിച്ചും പരീക്ഷ എഴുതാം. പലകോണുകളിൽ നിന്നും അപേക്ഷ വന്നതിനാൽ ആണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവരുടെ വിവരങ്ങൾ സെപ്റ്റംബർ ഒന്നിനകം വിദ്യാഭ്യാസവകുപ്പിന് കൈമാറാൻ സ്‌കൂളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.


Latest Related News