Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ചെറുവാടി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു

April 24, 2022

April 24, 2022

ദോഹ : ഖത്തറിലെ ചെറുവാടി സ്വദേശികളുടെ കൂട്ടായ്മയായ  ചെറുവാടി വെൽഫെയർ അസോസിയേഷൻ (CWA  ഖത്തർ) ദോഹയിൽ ഇഫ്താർമീറ്റും മാസാന്ത യോഗവും സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് ശേഷം നീണ്ട ഇടവേളക്ക് ശേഷമാണ് അംഗങ്ങൾ വീണ്ടും ഒത്തുകൂടിയത്.വെള്ളിയാഴ്ച നടന്ന പരിപാടിയിൽ  രക്ഷാധികാരി സുബൈർ മൗലവി  കമ്മറ്റിയുടെ നിലവിലെ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. നാട്ടിലെ നാൽപ്പതോളം അർഹതപ്പെട്ട കുടുംബങ്ങൾക്ക് മാസാന്തം സഹായങ്ങൾ നൽകിവരുന്ന കമ്മിറ്റി വിജയകരമായ 25 വർഷം പൂർത്തിയാക്കുമ്പോഴാണ് വീണ്ടും ഒത്തുകൂടിയത്.

കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ചടങ്ങിൽ  അവതരിപ്പിച്ചു കൊണ്ട് നിലവിലെ കമ്മിറ്റിസംസാരിച്ചു. പ്രസിഡന്റ് ഗഫാർ ഈ.എൻ, ജന സെക്രട്ടറി സിദ്ധീഖ് സി.ടി തുടങ്ങിയവർ സംസാരിച്ചു.

നൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിൽ പുതുയ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.സാദിഖ് അലി കൊന്നാലതിനെ പ്രസിഡണ്ടായും അസീസ് പുറായിലിനെ ജന. സെക്രട്ടറി ആയും ശരീഫിനെ ട്രെഷറർ ആയും തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിക്കു ആശംസകൾ അറിയിച്ചു കൊണ്ട് രക്ഷാധികാരിയകളായ സലാഹുദ്ധീൻ കെ പി, ബഷീർ തുവാരിക്കൽ, സലീം തോലങ്ങൽ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സിദ്ധീഖ് പുറായിലിന്റെ വീട്ടിൽ നടന്ന ഇഫ്‌താർ സംഗമത്തിന് റാഷിദ് പുറായിൽ നന്ദി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News