Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇന്ന് ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവേയ്‌സ് കൊച്ചി,കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കി 

August 18, 2020

August 18, 2020

ദോഹ : ഈ മാസം 18 മുതൽ 31 വരെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വിമാനസർവീസുകൾക്ക് അനുമതി ലഭിച്ചെങ്കിലും ഹോട്ടൽ കൊറന്റൈനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പല സർവീസുകളും പ്രതിസന്ധി നേരിടുന്നതായി സൂചന.ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 2.45ന് കോഴിക്കോട് നിന്നും പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവെയ്‌സ് വിമാനം റദ്ദാക്കി.ഇന്ന് കൊച്ചിയിൽ നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവെയ്സും റദ്ദാക്കിയിട്ടുണ്ട്.സാങ്കേതിക കാരണങ്ങളാൽ യാത്ര റദ്ദാക്കിയെന്ന അറിയിപ്പ് മാത്രമാണ് യാത്രക്കാർക്ക് ലഭിച്ചത്. ഇതേതുടർന്ന് ഈ വിമാനത്തിൽ ടിക്കറ്റെടുത്ത പലരും ഇന്ന് രാവിലെ ഖത്തർ എയർവേയ്‌സ് ഓഫീസിൽ എത്തി കാര്യം തിരക്കിയിരുന്നു. ഈ വിമാനത്തിൽ ടിക്കറ്റെടുത്ത പലർക്കും നാളത്തേക്ക് ടിക്കറ്റ് മാറ്റി നൽകിയിട്ടുണ്ട്. ഖത്തർ പോർട്ടൽ വഴി അനുമതി ലഭിച്ച പലർക്കും ഖത്തറിൽ എത്തിയാൽ ഹോട്ടൽ കൊറന്റൈൻ ലഭ്യമാവാത്തതിനാൽ ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് യാത്ര മുടങ്ങാൻ കാരണമെന്നാണ് സൂചന.

നിലവിൽ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള കൊറന്റൈൻ ഹോട്ടലുകളിലൊന്നും മുറികൾ ലഭ്യമല്ല. ഈ മാസം 21നും 23 നും 24 നും വെസ്റ്റിൻ ഹോട്ടലിൽ മാത്രമാണ് മുറി ലഭ്യമായിട്ടുള്ളത്. ഒരാൾക്ക് 5,307 ഖത്തർ റിയാലാണ് നിരക്ക്. 25 ന് ശേഷം കൊറന്റൈൻ സൗകര്യമുള്ള പല ഹോട്ടലുകളിലും മുറികൾ ലഭ്യമാണെങ്കിലും 3000 ഖത്തർ റിയാലിന് മുകളിലാണ് ഒരാൾക്ക് ഭക്ഷണമടക്കം ഏഴു ദിവസത്തേക്കുള്ള നിരക്ക്.രണ്ടു പേർ മുറി പങ്കിടുകയാണെങ്കിൽ ഇതിന്റെ പകുതി തുക നൽകിയാൽ മതിയാകും.

അതേസമയം,ഹോട്ടൽ കൊറന്റൈനുള്ള മുറികളുടെ ലഭ്യത കൂടി പരിഗണിച്ചാണ് നാട്ടിൽ നിന്നും തിരിച്ചുവരാൻ ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകുന്നതെന്നാണ് വിവരം.

ഇതിനിടെ ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദോഹയിലെത്തേണ്ട ഇൻഡിഗോ വിമാനം നാലു മണിക്കൂറിലേറെ വൈകുമെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News