Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ദോഹയിൽ വാഹനാപകടത്തിൽ മരിച്ച കുണ്ടറ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്കരിക്കും  

August 28, 2020

August 28, 2020

ദോഹ : കൊല്ലം കുണ്ടറ സ്വദേശി ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു.കേരളപുരം പഞ്ചമിയിൽ കൃഷ്ണകുമാരിയുടെയും മനോഹരന്റെയും മകൻ മനോജാണ് മരിച്ചത്.ഖത്തറിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യു്ട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു.29 വയസ്സായിരുന്നു.

ഈ മാസം 24 ന് ദോഹയിലെ ബിൻ ഉംറാനിലുണ്ടായ വാഹനാപകത്തിലാണ് മനോജ് മരിച്ചത്.അഞ്ചു വർഷം മുമ്പാണ് മനോജ് ഖത്തറിൽ ജോലി തേടി എത്തിയത്.കഴിഞ്ഞ വർഷമായിരുന്നു വിവാഹം.ഭാര്യ : നീരജ.

സംസ്കൃതി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ച മൃതദേഹം വെള്ളിയാഴ്ച(ഇന്ന്) വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.      


Latest Related News