Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ വിസിൽ മുഴങ്ങുന്നു,ഖത്തർ സ്റ്റാർസ്‌ലീഗ് പോരാട്ടത്തിന് ഇന്ന് തുടക്കം

August 01, 2022

August 01, 2022

ദോഹ: ഫിഫ ലോകകപ്പിന് വിസിൽ മുഴങ്ങാൻ മാസങ്ങള്‍ മാത്രം ശേഷിക്കെ ഖത്തറിലെ മുന്‍ നിര ലീഗ് ഫുട്ബാളായ സ്റ്റാര്‍സ് ലീഗിന് ഇന്ന് തുടക്കമാവും.രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ  ലീഗ് പൂര്‍ത്തിയാക്കുന്നത്. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആദ്യ ഘട്ടം സെപ്റ്റംബര്‍ 14ഓടെ അവസാനിക്കും. ഏഴ് റൗണ്ടുകളാണ് ഒന്നാം ഘട്ടത്തില്‍ ഉണ്ടാവുക. ഖത്തരി സ്റ്റാര്‍സ് കപ്പിന് (ഉരീദു കപ്പ്) ആഗസ്റ്റ് 15ന് തുടക്കമാവും. ഒക്ടോബര്‍ 15വരെയാണ് മത്സരങ്ങള്‍. ശേഷം, ലോകകപ്പിന്‍റെ ഇടവേളയിലേക്ക് പ്രവേശിക്കും.

സ്റ്റാര്‍സ് ലീഗിലെ രണ്ടാം ഘട്ട മത്സരങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍-ഡിസംബറിലെ ലോകകപ്പ് തിരക്കുകള്‍ കഴിഞ്ഞ ശേഷമായിരിക്കും സ്റ്റാര്‍സ് ലീഗിലെ പോരാട്ടങ്ങള്‍ പുനരാരംഭിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ലോകകപ്പ് വരെ നിലവില്‍ മത്സര ഷെഡ്യൂള്‍ ഇല്ലെന്നും അതേസമയം, സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങളുണ്ടായേക്കാമെന്നും ക്യു.എസ്.എല്‍ കോമ്ബിറ്റീഷന്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ അദ്സാനി പറഞ്ഞു. അല്‍ സദ്ദാണ് നിലവിലെ ലീഗ് ജേതാക്കള്‍. കഴിഞ്ഞ സീസണില്‍ 62 പോയന്‍റുമായാണ് അല്‍ സദ്ദ് തങ്ങളുടെ 16ാം ലീഗ് കിരീടം ചൂടിയത്.

ലോകകപ്പ് വേദികളിലാണ് ആദ്യറൗണ്ട് മത്സരങ്ങൾക്കായി പന്തുരുളുക. ലോകകപ്പിനായി സജ്ജമായ സ്റ്റേഡിയങ്ങളുടെ തയാറെടുപ്പ് കൂടി വിലയിരുത്താന്‍ ഇത് സഹായകമാവും. ഇന്ന്  (തിങ്കളാഴ്ച) വൈകുന്നേരം 5.35ന് ഖലീഫ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അല്‍ മര്‍ഖിയും അല്‍ സദ്ദും തമ്മിലാണ് ആദ്യ പോരാട്ടം. ലോകകപ്പിന്‍റെ മറ്റു മത്സര വേദികളായ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, ലുസൈല്‍ സ്റ്റേഡിയം, അല്‍ ജനൂബ്, അല്‍ തുമാമ എന്നിവടങ്ങളും സ്റ്റാര്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് സാക്ഷിയാവും.

ലോകകപ്പിന്‍റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിനും സ്റ്റാര്‍സ് ലീഗ് സാക്ഷ്യം വഹിക്കും. ആഗസ്റ്റ് 11ന് അല്‍ അറബിയും അല്‍ റയ്യാനും തമ്മിലെ കളിക്കാണ് ലുസൈല്‍ വേദിയാവുന്നത്. അതേസമയം, ലുസൈലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.

ലീഗ് പ്രചാരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രമോഷനല്‍ പരിപാടികളിൽ. ക്ലബ് അധികൃതരും, താരങ്ങളും പങ്കാളികളായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക


Latest Related News