Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഖത്തറിൽ ഡിസംബറിലെ പെട്രോൾ വിലയിൽ മാറ്റമില്ല,ഡീസൽ വില അഞ്ച് ദിർഹം വർധിക്കും 

November 30, 2020

November 30, 2020

ദോഹ : ഖത്തറിൽ ഡിസംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു.പെട്രോള്‍ വില നവംബറിലെ അതേ നിരക്ക് തന്നെ തുടരും. അതേസമയം, ഡീസല്‍ വിലയില്‍ ലിറ്ററിന് അഞ്ചു ദിര്‍ഹമിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രീമിയം പെട്രോളിന് ലിറ്ററിന് നവംബറിലെ നിരക്കായ 1.20 റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.25 റിയാലും തുടരും.ഡീസൽ  ലിറ്ററിന് 1.15 റിയാലാണ് പുതുക്കിയ നിരക്ക്.നവംബറില്‍ 1.10 റിയാലായിരുന്നു ഡീസൽ  ലിറ്ററിന്റെ നിരക്ക്.

ആഗോള വിപണിയിലെ നിരക്കിന് അനുസൃതമായാണ് ഖത്തർ പെട്രോളിയം ഓരോ മാസവും ഇന്ധന നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. പുതിയ നിരക്കുകൾ നവംബർ മുപ്പത് അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വരും.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News