Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ നാഷണൽ ലൈബ്രറി തുറക്കുന്നു,മുൻകൂട്ടി അനുമതി വാങ്ങുന്നവർക്ക് മാത്രം പ്രവേശനം 

July 15, 2020

July 15, 2020

ദോഹ : കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെ ഖത്തർ നാഷണൽ ലൈബ്രറി ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യസംഘടനയുടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ലൈബ്രറി പ്രവർത്തിക്കുക. ഖത്തർ നാഷണൽ ലൈബ്രറിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 11 വരെയോ ഉച്ചക്ക് 12 മുതൽ രണ്ടു മണി വരെയോ രണ്ടു സമയങ്ങളിലായാണ് പ്രവേശനം അനുവദിക്കുക.

3 വയസ്സിനും 60 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്കു മാത്രമാണ് സന്ദര്‍ശനാനുമതി. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ശരീരോഷ്മാവ് 37.8 ഡിഗ്രിയില്‍ കൂടാന്‍ പാടില്ല. ഫേസ് മാസ്‌ക്കോ ഷീല്‍ഡോ ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും അവര്‍ അറിയിച്ചു.

വാരാന്ത്യങ്ങളില്‍ ലൈബ്രറി അടച്ചിടും. ഒരു സ്ലോട്ടില്‍ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇരിക്കാനുള്ള സൗകര്യവും വര്‍ക്ക് സ്റ്റേഷനുകളും പരിമിതമായിരിക്കും. നിലവില്‍ പുസ്തകങ്ങള്‍ മാത്രമേ എടുക്കാന്‍ അനുവദിക്കൂ. ഡിവിഡികളും സിഡികളും എടുക്കാന്‍ സാധിക്കില്ല. ഐപാഡ്, ഹെഡ്‌ഫോണ്‍, ചാര്‍ജറുകള്‍, മറ്റ് ഉപകരണങ്ങളും നിലവില്‍ ലഭ്യമാകില്ല.

ലൈബ്രറി സന്ദര്‍ശിക്കുന്നതിന് ചുരുങ്ങിയത് രണ്ടു ദിവസം മുമ്പ് തങ്ങള്‍ക്ക് ആവശ്യമായ പുസ്തകത്തിന് വേണ്ടി അപേക്ഷ നല്‍കണം. ഇവ അതത് ടൈം സ്ലോട്ടില്‍ ജീവനക്കാര്‍ തയ്യാറാക്കിവയ്ക്കും. സെല്‍ഫ് ചെക്കൗട്ട് സ്റ്റേഷന്‍ വഴി മാത്രമായിരിക്കും പുസ്തകം എടുക്കാന്‍ സാധിക്കുക. അംഗങ്ങള്‍ മെമ്പര്‍ഷിപ്പ് കാര്‍ഡും ലൈബ്രറി വിസിറ്റ് ബുക്കിങുമായാണ് വരേണ്ടതെന്നും ഫെസിലിറ്റീസ് മാനേജര്‍ ലുലുവ എ അല്‍ നഈമി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News