Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലെ സൂപ്പർമാർക്കറ്റുകളിൽ വിലക്കൂടുതലുണ്ടോ,വാണിജ്യ മന്ത്രാലയത്തിന്റെ വിശദീകരണം 

August 23, 2020

August 23, 2020

ദോഹ: രാജ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒരേ ഉത്പന്നത്തിന് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നുണ്ടോ?എങ്കിൽ എന്തുകൊണ്ട്? ഉപഭോക്താക്കളുടെ ഇത്തരം സംശയങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം തന്നെ വിശദീകരണവവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം വിശദീകരണം നൽകിയത്. 

പച്ചക്കറി, പഴങ്ങള്‍, മല്‍സ്യം, ചില അടിസ്ഥാന ആവശ്യ വസ്തുക്കള്‍ എന്നിവയ്ക്ക് മാത്രമാണ് മന്ത്രാലയം പരമാവധി വില നിശ്ചയിച്ചിട്ടുള്ളത്. മറ്റുല്പന്നങ്ങൾക്ക് വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. വ്യത്യസ്ത ഔട്ട്‌ലെറ്റുകളിലെ വിലയും ഗുണനിലവാരവും താരതമ്യപ്പെടുത്തി ഉപഭോക്താക്കള്‍ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പച്ചക്കറി, പഴം, മൽസ്യം  തുടങ്ങിയവയുടെ വിലവിവര പട്ടിക വാണിജ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ഉൽപന്നങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്കുകൾ അറിയാൻ ഈ ലിങ്ക് സന്ദർശിക്കുക. നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്നവര്‍ 16001 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News