Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കവളപ്പാറയിൽ കാരുണ്യത്തിന്റെ കൂടൊരുക്കാൻ ഖത്തറിൽ നിന്ന് മലയാളി വ്യവസായി

August 21, 2019

August 21, 2019

ദോഹ: "ഈ കാഴ്ചകൾ കണ്ടു നിൽക്കാനാവില്ല, എന്തെങ്കിലും ചെയ്യാൻ കഴിവുള്ളർക്ക് ഒരു തരത്തിലും മാറി നിൽക്കാൻ കഴിയാത്തതാണ് ദുരന്തഭൂമിയിലെ ഇപ്പോഴത്തെ അവസ്ഥ..."
പറയുന്നത് ഖത്തറിലെ പ്രമുഖ വ്യവസായിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ കുനിയിൽ കാരങ്ങാടൻ മുഹമ്മദ് ഇഖ്ബാൽ.ഖത്തറിലെ വ്യാപാര, വ്യവസായ ഗ്രൂപ്പ് ആയ ‘നെക്സസി’ന്റെ ചെയർമാൻ ആണ് അഹമ്മദ് ഇഖ്ബാൽ.ഇഖ്ബാൽ ഭൂമി നൽകുന്ന കാര്യം മജീഷ്യൻ ഗോപിനാഥ്‌ മുതുകാടാണ് ആദ്യം അറിയിച്ചത്.ഇപ്പോൾ നാട്ടിലുള്ള അഹമ്മദ് ഇഖ്ബാലുമായി പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇത്‌സംബന്ധിച്ച രേഖകൾ ജില്ലാ കളക്റ്റർക്ക് കൈമാറിയതായി അദ്ദേഹം 'ന്യുസ്റൂ'മിനെ അറിയിച്ചു.

നിലമ്പൂരിൽനിന്ന് 5 കിലോമീറ്റർ അകലെ വണ്ടൂർ കാരാട്ട് ആദ്യഘട്ടത്തിൽ ഒന്നര ഏക്കർ വിട്ടുനൽകും. കൂടുതൽ ഭൂമി ആവശ്യമായി വന്നാൽ അതും പരിഗണിക്കും. സ്വദേശമായ കുനിയിൽ ഉൾപ്പെടുന്ന നിലമ്പൂർ മേഖലയിലുണ്ടായ ദുരന്തത്തിൽ നാടിനൊപ്പം നിൽക്കാനാണു ശ്രമിക്കുന്നതെന്ന് ഇഖ്ബാൽ പറഞ്ഞു.

സർക്കാരുമായി ആലോചിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് കലക്ടർ അറിയിച്ചു. വീട് നഷ്ടമായവർക്ക് വെവ്വേറെ വീടുകളാണോ ഫ്ലാറ്റ് സമുച്ചയമാണോ വേണ്ടതെന്ന് തീരുമാനിക്കാൻ അവരുമായി ചർച്ച നടത്തും. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളും പുറത്തുനിന്നുള്ള സഹായവാഗ്ദാനങ്ങളും പ്രയോജനപ്പെടുത്തി, മാതൃകാ താമസകേന്ദ്രം ഒരുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. 


Latest Related News