Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ കോൺസുലാർ സേവനങ്ങൾ : ഐസിസിയുടെ പ്രത്യേക ലിങ്ക് വഴി അപ്പോയിൻമെൻറ് എടുക്കാം 

June 28, 2020

June 28, 2020

ദോഹ : ഖത്തർ ഇന്ത്യൻ കൾചറൽ സെന്ററിൽ പാസ്പോർട്ട് പുതുക്കുന്നത് ഉൾപെടെയുള്ള കോൺസുലാർ സേവനങ്ങൾക്ക് അപ്പോയിൻമെൻറ് എടുക്കുന്നതിന് പ്രത്യേക ലിങ്ക് ഏർപെടുത്തി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സേവനങ്ങൾ ഈ മാസം 23 ന് പുനരാരംഭിച്ചതിന് പിന്നാലെയാണ് മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കുന്നതിന് പ്രത്യേക ലിങ്ക് ഏർപെടുത്തിയത്. ടെലിഫോണിൽ വിളിച്ച് അപ്പോയിൻമെൻറ് എടുക്കുന്ന സംവിധാനം ഇതോടെ അവസാനിച്ചതായും ഐസിസി അറിയിച്ചു. മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുത്ത നിശ്ചിത ആളുകള്‍ക്ക് മാത്രമായിരിക്കും സേവനങ്ങള്‍ ലഭിക്കുക.

ഈ ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ നൽകിയാണ് അപ്പോയിൻമെൻറ് എടുക്കേണ്ടത്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കണം :

  • അടിയന്തര കാരണങ്ങള്‍,കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകള്‍, രണ്ട് മാസത്തിനകം കാലാവധി കഴിയാനിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍, പുതുതായി ജനിച്ച കുട്ടികളുടെ പാസ്‌പോര്‍ട്ടുകള്‍ എന്നിവയാണ് പുതുക്കി നല്‍കുക. മറ്റു കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് വരെ ഉണ്ടാവില്ല.

 

  • ഐസിസി കോംപൗണ്ടില്‍ പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്ററ്‌സ കാണിക്കണം  

 

  • അപേക്ഷകന് മാത്രമേ ഐസിസി കോംപൗണ്ടിനകത്ത് പ്രവേശനമുണ്ടാവു. ചെറിയ കുട്ടികള്‍ക്കൊപ്പം രക്ഷിതാവിന് പ്രവേശിക്കാവുന്നതാണ്
  • ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ വൈകീട്ട് 4 മുതല്‍ 6വരെയാണ് പാസ്‌പോര്‍ട്ട് തിരിച്ചു വാങ്ങാനുള്ള സമയം. ഇതിന് മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ല. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് ഹാജരാക്കണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   

 


Latest Related News