Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഹമദ് വിമാനത്താവളം വഴി കഞ്ചാവുകടത്താന്‍ ശ്രമം,ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍

November 07, 2019

November 07, 2019

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി കഞ്ചാവ് കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് കഞ്ചാവുമായി വിമാനത്താവളത്തിലെത്തിയ ഏഷ്യന്‍ വംശജനെ പിടികൂടിയത്.

ഇയാളില്‍നിന്ന് 3.25 കി.ഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. പ്രതിയുടെ ബാഗിള്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഖത്തര്‍ കസ്റ്റംസ് വിഭാഗം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കഞ്ചാവു കടത്തുശ്രമം പരാജയപ്പെടുത്തിയ വിവരം പുറത്തുവിട്ടത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

നിയമവിരുദ്ധ സാധനങ്ങള്‍ രാജ്യത്തേക്കു കടത്തുന്നതിനെതിരെ പലതവണ ഖത്തര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഇത്തരം കള്ളക്കടത്തുകാരെ പിടികൂടാനായി എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും അധികൃതര്‍ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.


Latest Related News