Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള  പെരുന്നാൾ അവധി പ്രഖ്യാപിച്ചു 

May 17, 2020

May 17, 2020

ദോഹ : ഖത്തറിൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.മെയ് 19 ചൊവ്വ(റമദാൻ 26) മുതൽ മെയ് 28 വ്യാഴാഴ്ച വരെ പത്തു ദിവസങ്ങളാണ് വിവിധ മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് സർക്കാർ ഏജൻസികൾക്കും അവധി ലഭിക്കുക.അമീരി ദിവാനിയാണ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.

മെയ് 31 ഞായറാഴ്ച സർക്കാർ ഓഫീസുകളിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, മറ്റു ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി പിന്നീട് പ്രഖ്യാപിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News