Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ജാരദ് കുശ്നർ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി 

September 03, 2020

September 03, 2020

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ  ഉപദേശകൻ ജാരദ് കുശ്നർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി.ബുധനാഴ്ച അൽ ബഹർ കൊട്ടാരത്തിൽ എത്തിയാണ് കുഷ്‌നർ അമീറിനെ കണ്ടത്.ഖത്തറും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ സംഭവ വികാസങ്ങളും ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തി.

കുശ്നറുമായുള്ള കൂടിക്കാഴ്ചയിൽ ഫലസ്തീൻ വിഷയത്തിൽ ഖത്തർ നിലപാട് അമീർ വ്യക്തമാക്കി.ഫലസ്തീൻ വിഷയത്തിൽ ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ പരിഹാരം വേണമെന്ന ഖത്തർ നിലപാട് അമീർ കുഷ്‌നറുമായി പങ്കുവെച്ചു.

യൂ.എ.ഇ യും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഗൾഫ് രാജ്യങ്ങളെ ഇസ്രയേലുമായി അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജാരദ് കുശ്നർ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. അതേസമയം മിക്ക ഗൾഫ് രാജ്യങ്ങളും ഇക്കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News