Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തർ ദേശീയ ദിനാഘോഷങ്ങളിലെ ഇന്ത്യക്കാരുടെ പങ്കാളിത്തത്തിന് അമീർ നന്ദി അറിയിച്ചു 

December 10, 2020

December 10, 2020

ദോഹ : കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന ഘട്ടത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ മികച്ച പിന്തുണയ്ക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഖത്തറിന് നന്ദി അറിയിച്ചു.ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാനെ ടെലിഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ടെലിഫോൺ സംഭാഷണത്തെ കുറിച്ചും ഖത്തർ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയതായും എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു.ഖത്തർ അമീറുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയുടെ തുടർ നടപടികളെ കുറിച്ചും ഖത്തർ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ,ദേശീയ ദിനം ആഘോഷിക്കാനിരിക്കുന്ന ഖത്തറിന് ഇന്ത്യൻ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.പ്രധാന മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.ദേശീയ ദിനാഘോഷങ്ങളിൽ ഖത്തറിലെ ഇന്ത്യക്കാരുടെ പങ്കാളിത്തത്തിന് ഖത്തർ അമീർ നന്ദി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News