Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇറ്റാലിയൻ പ്രസിഡന്റിന് ദോഹയിൽ ഗംഭീര വരവേൽപ്, അമീറുമായി ചർച്ച നടത്തി 

January 21, 2020

January 21, 2020

ദോഹ : ഖത്തർ സന്ദർശിക്കുന്ന ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മെറ്ററല്ല ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളുമാണ് ചർച്ച ചെയ്തതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെ കുറിച്ചും മറ്റു രാജ്യാന്തര വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

ഇരു രാജ്യങ്ങളുടെയും മന്ത്രിതല ഉന്നത സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രതിനിധി സംഘത്തിനായിഒരുക്കിയ ഉച്ചവിരുന്നിൽ നിരവധി മന്ത്രിമാരും ഷെയ്‌ഖുമാരും പങ്കെടുത്തു.


Latest Related News