Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തര്‍ എയർവേയ്‌സ് വീണ്ടും രാജ്യാന്തര പുരസ്‌കാരങ്ങളുടെ നിറവില്‍

September 14, 2019

September 14, 2019

ദോഹ: വ്യോമയാന രംഗത്ത് അന്താരാഷ്ട്രതലത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച് വീണ്ടും ഖത്തര്‍ എയര്‍വെയ്സ്. ആഗോള തലത്തിൽ വിമാനക്കമ്പനികൾ നൽകുന്ന വിവിധ സര്‍വീസുകളെ സൂക്ഷ്മമായി വിലയിരുത്തുന്ന യാത്രക്കാരുടെ പ്രിയപ്പെട്ട വിമാന സര്‍വീസായി ഒരിക്കൽ കൂടി ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി മാറിയിരിക്കുകയാണ്. 

എയര്‍ലൈന്‍ പാസഞ്ചേഴ്‌സ് എക്‌സ്പീരിയന്‍സ് അസോസിയേഷന്റെ(അപെക്‌സ്) 2022ലെ പാസഞ്ചര്‍ ചോയ്‌സ് അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ഖത്തര്‍ എര്‍വേസ് വാരിക്കൂട്ടിയത്. ബെസ്റ്റ് സീറ്റ് കംഫോര്‍ട്ട്, ബെസ്റ്റ് കാബിന്‍ സര്‍വീസ്, ബെസ്റ്റ് ഫുഡ് ആന്‍ഡ് ബിവറിജ് പുരസ്‌കാരങ്ങളാണ് കമ്പനി സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും റേറ്റിങ്ങുള്ള ട്രാവല്‍ ആപ്പായ ട്രിപ്പിറ്റ് വഴി നടത്തിയ അപെക്‌സ് ഒഫീഷ്യല്‍ എയര്‍ലൈന്‍ റേറ്റിങ് വോട്ടെടുപ്പില്‍ 2020 ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ എയര്‍ലൈനായും തിരഞ്ഞെടുക്കപ്പെട്ടത് ഖത്തര്‍ ഖത്തർ എയർവെയ്‌സാണ്.

പശ്ചിമേഷ്യയിലെ ആറു പാസഞ്ചര്‍ ചോയ്‌സ് അവാര്‍ഡുകളില്‍ നാലും സ്വന്തമാക്കി കഴിഞ്ഞ ജൂലൈയിലും ഖത്തര്‍ എയര്‍വെയ്സ് റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇത്രയും പുരസ്‌കാരങ്ങള്‍ ഒറ്റയടിക്കു സ്വന്തമാക്കുന്ന ആദ്യ പശ്ചിമേഷ്യന്‍ വിമാനക്കമ്പനിയാണ് എയര്‍വെയ്‌സ്. ബെസ്റ്റ് ഓവറോള്‍ കാര്യര്‍ ഇന്‍ ദി മിഡിലീസ്റ്റ്, ബെസ്റ്റ് കാബിന്‍ സര്‍വീസ് ഇന്‍ ദി മിഡിലീസ്റ്റ്, ബെസ്റ്റ് ഫുഡ് ആന്‍ഡ് ബിവറിജ് ഇന്‍ ദി മിഡിലീസ്റ്റ്, ബെസ്റ്റ് സീറ്റ് കംഫര്‍ട്ട് ഇന്‍ ദി മിഡിലീസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് ഖത്തർ എയർവേയ്‌സിന് പുരസ്കാരം.


Latest Related News