Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
യു.എ.ഇ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിങ് ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ത്തിവച്ചു

January 31, 2021

January 31, 2021

ദോഹ: യു.എ.ഇ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിങ്ങുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ത്തിവച്ചു. യു.കെ സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്നും ഖത്തര്‍ എയര്‍വെയ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. യു.എ.ഇ, ദക്ഷിണാഫ്രിക്ക, റുവാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിങ്ങുകളാണ് അടുത്ത ഒരാഴ്ചത്തേക്ക് ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ത്തിവച്ചത്.  എങ്കിലും ചില ഇളവുകള്‍ ഉണ്ടാകുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. 

ഫെബ്രുവരി അഞ്ച് വരെയാണ് യു.എ.ഇ, ദക്ഷഇണാഫ്രിക്ക, റുവാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിങ് ഖത്തര്‍ എയര്‍വെയ്‌സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. തങ്ങളുടെ രാജ്യത്തേക്ക് തിരികെയെത്തുന്ന ജി.സി.സിയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. 

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) അംഗങ്ങളായ ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്കാണ് ഇളവ് ലഭിക്കുക. അതായത് പ്രാദേശിക യാത്രയ്ക്കുള്ള ബുക്കിങ് ഖത്തര്‍ എയര്‍വെയ്‌സില്‍ തുടരും. 

യു.കെയുടെ ആശങ്കകള്‍ കണക്കിലെടുത്താണ് ബുക്കിങ്ങുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ത്തിവച്ചത്. എന്നാല്‍ എന്താണ് ഈ ആശങ്ക എന്ന് ഖത്തര്‍ എയര്‍വെയ്‌സ് വെളിപ്പെടുത്തിയിട്ടില്ല. 

ഗള്‍ഫ് പ്രതിസന്ധി പരിഹരിച്ച ശേഷം ജനുവരി 27 മുതലാണ് ഖത്തര്‍ എയര്‍വെയ്‌സ് യു.എ.ഇയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. ദുബായിലേക്കും അബുദാബിയിലേക്കുമാണ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News