Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തര്‍ 2020 സെന്‍സസ് ഇന്ന് ആരംഭിക്കും

November 10, 2019

November 10, 2019

ദോഹ: ഖത്തര്‍ 2020 സെന്‍സസിന് ഇന്നു തുടക്കമാകും. ആസൂത്രണ, സ്ഥിതിവിവരണക്കണക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതുജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിക്കുന്നത്. ജനസംഖ്യയക്കു പുറമെ പാര്‍പ്പിടം, സ്ഥാപനങ്ങള്‍ എന്നിവയുടെ കണക്കെടുപ്പും ഇതോടൊപ്പം നടക്കും.

ഒരു മാസം നീണ്ടുനില്‍ക്കുന്നതാണു കണക്കെടുപ്പ്. സെന്‍സസ് നടപടിക്രമങ്ങളുടെ ആദ്യഘട്ടത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനായി ഇന്ന് അതോറിറ്റി വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. ഗവേഷകരുടെ ആദ്യ ഫീല്‍ഡ് വര്‍ക്ക്, കണക്കെടുപ്പ് പ്രക്രിയയുടെ അനുബന്ധ ഘട്ടങ്ങളും സ്വഭാവവും, സെന്‍സസിന്റെ ലക്ഷ്യങ്ങള്‍ എന്നിവയായിരിക്കും വാര്‍ത്താസമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ വിശദീകരിക്കുക. ആസൂത്രണ, സ്ഥിതിവിവരണക്കണക്ക് അതോറിറ്റി പ്രസിഡന്റ് ഡോ. സാലിഹ് ബിന്‍ മുഹമ്മദ് അല്‍നാബിതും സെന്‍സസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

ഖത്തര്‍ പോപുലേഷന്‍, ഹൗസിങ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് സെന്‍സസ് 2020 എന്നാണ് ഈ വര്‍ഷത്തെ സെന്‍സസിന്റെ പേര്. കണക്കെടുപ്പിന്റെ ആദ്യഘട്ടത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി അതോറിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ഫീല്‍ഡ് ഗവേഷകര്‍ക്കായി പരിശീലനം നടത്തിയിരുന്നു. ഓരോ അഞ്ചു വര്‍ഷമോ പത്തുവര്‍ഷമോ കൂടുമ്പോഴാണ് ഖത്തര്‍ സെന്‍സസ് നടത്താറുള്ളത്. ഇതിനു മുന്‍പ് 1986, 1997, 2004, 2010, 2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് കണക്കെടുപ്പ് നടന്നത്.
ദോഹ: ഖത്തര്‍ 2020 സെന്‍സസിന് ഇന്നു തുടക്കമാകും. ആസൂത്രണ, സ്ഥിതിവിവരണക്കണക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിക്കുന്നത്. ജനസംഖ്യയക്കു പുറമെ പാര്‍പ്പിടം, സ്ഥാപനങ്ങള്‍ എന്നിവയുടെ കണക്കെടുപ്പും ഇതോടൊപ്പം നടക്കും.

ഒരു മാസം നീണ്ടുനില്‍ക്കുന്നതാണു കണക്കെടുപ്പ്. സെന്‍സസ് നടപടിക്രമങ്ങളുടെ ആദ്യഘട്ടത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനായി ഇന്ന് അതോറിറ്റി വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. ഗവേഷകരുടെ ആദ്യ ഫീല്‍ഡ് വര്‍ക്ക്, കണക്കെടുപ്പ് പ്രക്രിയയുടെ അനുബന്ധ ഘട്ടങ്ങളും സ്വഭാവവും, സെന്‍സസിന്റെ ലക്ഷ്യങ്ങള്‍ എന്നിവയായിരിക്കും വാര്‍ത്താസമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ വിശദീകരിക്കുക. ആസൂത്രണ, സ്ഥിതിവിവരണക്കണക്ക് അതോറിറ്റി പ്രസിഡന്റ് ഡോ. സാലിഹ് ബിന്‍ മുഹമ്മദ് അല്‍നാബിതും സെന്‍സസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഖത്തര്‍ പോപുലേഷന്‍, ഹൗസിങ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് സെന്‍സസ് 2020 എന്നാണ് ഈ വര്‍ഷത്തെ സെന്‍സസിന്റെ പേര്. കണക്കെടുപ്പിന്റെ ആദ്യഘട്ടത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി അതോറിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ഫീല്‍ഡ് ഗവേഷകര്‍ക്കായി പരിശീലനം നടത്തിയിരുന്നു. ഓരോ അഞ്ചു വര്‍ഷമോ പത്തുവര്‍ഷമോ കൂടുമ്പോഴാണ് ഖത്തര്‍ സെന്‍സസ് നടത്താറുള്ളത്. 1986, 1997, 2004, 2010, 2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് കണക്കെടുപ്പ് നടന്നത്.


Latest Related News