Breaking News
പൊന്നാനി സ്വദേശിനിയായ ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു | കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം,ബസ് സർവീസുകൾ നിർത്തിവച്ചു | ഖത്തറിൽ പരിചയസമ്പന്നരായ പുരുഷ ഓഡിറ്റർമാർക്ക് ജോലി ഒഴിവ് | ഖിയ ചാമ്പ്യൻസ് ലീഗ്,സിറ്റി എക്‌സ്‌ചേഞ്ചും ഗ്രാൻഡ് മാളും സെമി ഫൈനലിൽ | ആക്രമണം തുടരുകയും ചർച്ചകൾക്കായി മധ്യസ്ഥരെ അയക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി വെടിനിർത്തൽ ചർച്ചകൾ സങ്കീർണമാക്കുന്നതായി ഖത്തർ പ്രധാനമന്ത്രി | സാങ്കേതിക വൈദഗ്ദ്യമുള്ളവരാണോ,ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ | SPL ടൂർണമെൻ്റിൽ പങ്കെടുക്കുന്ന സംസ്കൃതി പുരുഷ, വനിതാ ക്രിക്കറ്റ് ടീമിന്റെ ജഴ്സി ദോഹയിൽ പുറത്തിറക്കി | തുമാമയിലെ മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം,പുതിയ ലിങ്ക് ബസ് ഇന്ന് മുതൽ | ഖത്തറിൽ വാഹനങ്ങളുടെയും വിലയേറിയ സ്വർണ്ണാഭരണങ്ങളുടെയും ലേലം,അറിയിപ്പുമായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ | കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു |
ലക്ഷദ്വീപിലെ പുതിയ നീക്കങ്ങൾക്കെതിരെ നടൻ പൃഥ്വിരാജ്

May 24, 2021

May 24, 2021

കൊച്ചി : രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ചെയ്തികൾക്കെതിരെ നടൻ പൃഥ്വിരാജ് രംഗത്ത് .ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രമെന്ന് പൃഥ്വിരാജ് ഫേസ് ബുക്കിൽ കുറിച്ചു. ''കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി എനിക്കറിയാവുന്നവരും അറിയാത്തവരുമായ പലരും ദ്വീപിൽ  നിന്ന് എന്നെ ബന്ധപ്പെടുന്നു.ഹതാശരായാണ് അവർ  സംസാരിക്കുന്നത്. എന്തെങ്കിലും ചെയ്യണം എന്നവർ  ആവശ്യപ്പെടുന്നു. ദ്വീപുനിവാസികളാരും, എന്നോട് സംസാരിച്ചവരാരും ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ  സന്തുഷ്ടരല്ല.

ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ കൊണ്ടുവരുമ്പോൾ  അത് ആ ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു? ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ അവർക്ക്  പറയാനുള്ളത് കേൾക്കണം ''-അദ്ദേഹം കുറിച്ചു.

ലക്ഷദ്വീപിലെ ജനതയോടൊപ്പം നില്‍ക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News