Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്തിൽ റെസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നാളെ മുതൽ

May 22, 2021

May 22, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ റസ്റ്റാറന്‍റുകളിലും കഫെകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ വരും. പുലര്‍ച്ച അഞ്ചുമുതല്‍ രാത്രി എട്ടുവരെയാണ് അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്.

രാത്രി എട്ടിന് ശേഷം ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുണ്ടാവുക. തിരക്ക് കുറക്കാന്‍ ഉപഭോക്താക്കള്‍ മുന്‍കൂര്‍ അപ്പോയ്ന്‍റ്മെന്‍റ് വഴി ടേബിളുകള്‍ ബുക്ക്‌ ചെയ്യണം, പേപ്പര്‍ കറന്‍സികളുടെ ഉപയോഗം പരമാവധി കുറച്ച്‌ ഇലക്‌ട്രോണിക് പേയ്‌മെന്‍റ് രീതികള്‍ ഉപയോഗിക്കണം., ജോലിക്ക് പോകുന്നതിന് മുമ്പും ജോലി സ്ഥലത്തും തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഓരോ ഉപഭോക്താവിനേയും താപനില പരിശോധിച്ച ശേഷം മാത്രമേ അകത്ത്‌ പ്രവേശിപ്പിക്കാവൂ, ഇരിപ്പിടങ്ങള്‍ തമ്മില്‍ ചുരുങ്ങിയത്‌ രണ്ട് മീറ്ററെങ്കിലും അകലം ഉണ്ടാകണം, മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്, സ്ഥാപനത്തിലെ സാമഗ്രികള്‍ ഇടക്കിടെ അണുമുക്തമാക്കണം തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News