Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സീസീടീവി ക്യാമറകൾ ഇറക്കുമതി ചെയ്യാൻ അനുമതി വേണമെന്ന് ഖത്തർ മന്ത്രാലയം

October 08, 2021

October 08, 2021

ദോഹ : വിദേശത്ത് നിന്നും ഖത്തറിലേക്ക് സീസീടീവി ക്യാമറകൾ ഇറക്കുമതി ചെയ്യുന്നവർ മുൻകൂറായി അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഏത് തരം ക്യാമറ ആണ് എന്ന് അറിയിച്ച്, സുരക്ഷാവിഭാഗത്തിന്റെ അനുമതി വാങ്ങിയ ശേഷമേ ഇവ ഇറക്കുമതി ചെയ്യാവൂ. 

ക്യാപ്റ്റൻ ജാസിം സലീഹ് അൽ സുലൈതിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കൃത്യമായ രീതിയിൽ, കൃത്യമായ ഇടത്താണ് ക്യാമറ സ്ഥാപിച്ചത് എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റും സുരക്ഷാവകുപ്പിൽ നിന്ന് വാങ്ങണമെന്നും ജാസിം കൂട്ടിച്ചേർത്തു. സീസീടീവി ക്യാമറകളെ പറ്റിയുള്ള വെബിനാറിൽ പങ്കെടുക്കവെ ആണ് ജാസിം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


Latest Related News