Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ട്രാഫിക്ക് പിഴകൾ അൻപത് ശതമാനം ഇളവോടെ അടക്കാനുള്ള കാലയളവ് നാളെ അവസാനിക്കും

March 16, 2022

March 16, 2022

ദോഹ : ഖത്തറിൽ ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് അൻപത് ശതമാനം ഇളവോടെ പിഴ അടക്കാൻ നൽകിയ സമയപരിധി നാളെ (മാർച്ച് 17 ന് ) അവസാനിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിലെ ട്രാഫിക് ബോധവത്കരണ വിഭാഗം ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ജാബിർ മുഹമ്മദ്‌ ഒദൈബ ഓർമിപ്പിച്ചു.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ട്രാഫിക്ക് നിയമലംഘനങ്ങൾ പിഴ ഇളവോടെ തിരുത്താനാണ് ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അവസരം ഒരുക്കിയത്. ഇന്നും നാളെയും കൂടി ഇളവോടെ പിഴയടക്കാൻ അവസരം ഉണ്ടെന്നും, ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. ഇളവിന്റെ കാലയളവ് കഴിഞ്ഞാൽ ട്രാഫിക്ക് ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന സൂചനയും ഒദൈബ നൽകി.


Latest Related News