Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലുസൈലിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ നടന്നു വരരുത്,കാറില്ലാത്തവർക്ക് ടാക്സിയിലിരുന്ന് വാക്സിനെടുക്കാം 

March 17, 2021

March 17, 2021

ദോഹ :ഖത്തറിൽ കാറില്ലാത്ത ആളുകൾക്ക് ലുസൈലിലെ കോവിഡ് വാക്സിൻ ഡ്രൈവ്-ത്രൂ സെന്ററിലെത്തി ടാക്സിയിലിരുന്ന് വാക്സിൻ ഡോസ് എടുക്കാമെന്ന്  പൊതു ജനാരോഗ്യ മന്ത്രാലയം അറിയിച്ചു..
വാക്സിൻ കേന്ദ്രത്തിലെത്തുന്ന ആളുകൾ ഒരു കാറിലോ അനുയോജ്യമായ വാഹനത്തിലോ ഇരുന്ന് വാക്സിനേഷൻ നടപടികൾ  പൂർത്തിയാക്കണം. അതേസമയം കാൽനടയായി വരുന്നവർക്ക് വാക്സിൻ അനുവദിക്കില്ല.മുൻകൂട്ടി അപ്പോയിന്മെന്റ് ലഭിച്ചതിനു ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാൻ എത്താവൂ എന്നും നിർദേശമുണ്ട്.

ആഴ്ചയിൽ 7 ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെ ഡ്രൈവ്-ത്രൂ സെന്റർ പ്രവർത്തിക്കും. എല്ലാ ദിവസവും രാത്രി 9 മണിക്ക് കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം  അടക്കും. ആദ്യമെത്തുന്ന ആളുകൾക്ക് ആദ്യം ഡോക്ടറെ കാണാം. തിരക്കുള്ള മണിക്കൂറുകളിൽ അല്പം കാത്തിരിക്കേണ്ടി വരും. ഉച്ചക്ക് ശേഷം 2 മുതൽ 7 വരെയാണ് ഏറ്റവും നല്ല സന്ദർശന സമയമെന്നും മന്ത്രാലയം അറിയിച്ചു.
ദേശീയ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതിനുശേഷം ഖത്തറിൽ ഇതിനകം 5,10,000 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News