Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പെഗാസസ് ഫോൺചോർത്തൽ,ആരോപണം ഖത്തറിനെതിരെ തിരിച്ചുവിടാൻ നീക്കം

July 23, 2021

July 23, 2021

ജറൂസലം:തന്റെ കമ്പനിയുടെ പെഗാസസ് സ്‌പൈവെയറുമായി ബന്ധപ്പെട്ട  അപവാദത്തിന് പിന്നില്‍   ഖത്തറോ അല്ലെങ്കില്‍ ബിഡിഎസ് പ്രസ്ഥാനമോ ആയിരിക്കാമെന്ന് എന്‍.എസ്.ഒ  ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ഷാലേവ് ഹുലിയോ.  ഒരുപക്ഷേ ഈ രണ്ടു വിഭാഗവും ചേർന്നായിരിക്കാം ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഒരു ഇസ്രായേലി പത്രത്തോട് അദ്ദേഹം വെളിപ്പെടുത്തി.ഇസ്രയേല്‍ ബഹിഷ്‌കരണപ്രസ്ഥാനമാണ് ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്റ് ആന്‍ഡ് സാങ്ക്ഷന്‍സ് (ബിഡിഎസ്).

ഇസ്രായേലി ആസ്ഥാനായ പെഗാസസ് മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ലോക നേതാക്കള്‍ എന്നിവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ സ്‌പൈവെയര്‍ ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണലും ഫോര്‍ബിഡന്‍ സ്റ്റോറീസും, അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ കണ്‍സോര്‍ഷ്യവും ആരോപിച്ചിരുന്നു. 50,000 ഫോണ്‍ നമ്പറുകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ  നേതാക്കളടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് അനുമാനിക്കുന്നത്.  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കുള്ള പ്രമുഖരുടെ പട്ടിക പുറത്തു വന്നു കൊണ്ടിരിക്കയാണ്. മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമന്‍, ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്, പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരുടെ ഫോണുകളും പെഗാസസ് ചോര്‍ത്തിയതായാണ് വിവരം. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും അങ്ങിനെയാണെങ്കില്‍  തങ്ങള്‍ വളരെ സന്തുഷ്ടരാണെന്നുമാണ് ഹൂലിയോ ഇസ്രായേല്‍ മാധ്യത്തോട് പറഞ്ഞത്. തങ്ങള്‍ക്ക് ചാരപ്പണിയുമായി ബന്ധമില്ല. ഈസംവിധാനത്തെ തങ്ങളുടെ ചില ഉപയോക്താക്കള്‍ അതിന് ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കമ്പനി അതിന് കുറ്റക്കാരല്ലെന്നും ഹൂലിയോ പറഞ്ഞു.

No.1 മുസ്‌ലിം വിവാഹാന്വേഷണ വെബ്സൈറ്റായ Way To Nikah ലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ.

Way To Nikah :- സുരക്ഷിതമായ വിവാഹാന്വേഷണ സംവിധാനം. ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന സാങ്കേതിക മികവ്.

നിങ്ങൾക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ https://www.waytonikah.com?ma=21

 


Latest Related News