Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഖത്തർ ലോകകപ്പിന് സുരക്ഷയൊരുക്കാൻ പാക്കിസ്ഥാൻ സൈന്യവും,കരാറിന് പാക്കിസ്ഥാൻ മന്ത്രിസഭയുടെ അംഗീകാരം

August 23, 2022

August 23, 2022

ദോഹ : ഖത്തർ ലോകകപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ പാക്കിസ്ഥാൻ സൈന്യവും പങ്കാളികളാകുമെന്ന് റിപ്പോർട്ട്.ഇതിനായുള്ള  പാകിസ്ഥാൻ ആർമി-ഖത്തർ കരാറിന് ഫെഡറൽ കാബിനറ്റ് അംഗീകാരം നൽകിയതായി 'പാകിസ്ഥാൻ വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ഖത്തർ സന്ദർശിക്കാനിരിക്കെയാണ് അവർ വാർത്താ ഏജൻസിയുമായി സംസാരിച്ചത്.

അതേസമയം,ഇതുസംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും എപ്പോൾ ഒപ്പുവെക്കുമെന്ന കാര്യം വ്യക്തമല്ല.ലോകകപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഖത്തർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇതിനായി ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടാൻ പാകിസ്ഥാൻ സൈന്യം നിർദ്ദേശിച്ചിട്ടുണ്ടെന്നും പാക് കാബിനറ്റ് വ്യക്തമാക്കി.ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ദോഹയിൽ എത്തും.

ലോകകപ്പിനായി ഖത്തറിലേക്ക് 3,250 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്നും മുന്നോടിയായി ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥർക്ക് തുർക്കി പരിശീലനം നൽകിയതായും    തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ജൂലൈയിൽ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News