Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിലെ പഴയ വിമാനത്താവളം വീണ്ടും തുറക്കുന്നു 

October 24, 2019

October 24, 2019

ദോഹ : 2022 ലോകകപ്പ് ടൂർണമെന്റിനോടനുബന്ധിച്ച് ദോഹയിലെ പഴയ ദോഹ രാജ്യാന്തര വിമാനത്താവളം വീണ്ടും തുറക്കുന്നു.ഫിഫ ലോകകപ്പിന് 4 ആഴ്ച മുമ്പ് വിമാനത്താവളം തുറക്കാൻ കഴിയുന്ന വിധത്തിൽ പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം. ടൂർണമെന്റിനെത്തുന്ന യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്താണ് തീരുമാനം.

സിറ്റി സ്‌കേപ്പ് ഖത്തർ പ്രദർശനത്തിന്റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളവും ഖത്തർ എയർവേയ്‌സും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.2014 ൽ ഹമദ് രാജ്യാന്തര വിമാനത്താവളം തുറന്നതോടെയാണ് ദോഹ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.നിലവിൽ സൈനിക, റോയൽ, ചാർട്ടേഡ്വി മാനങ്ങളുടെ പ്രവർത്തനമാണ് ദോഹ വിമാനത്താവളത്തിൽ നടക്കുന്നത്. സൈനിക വിമാനങ്ങളുടെ വികസനം ലക്ഷ്യമിട്ട് വിമാനത്താവളത്തിന്റെ റൺവേയുടെ കിഴക്ക് ഭാഗം സൈനിക വിഭാഗം ഉപയോഗിച്ച് വരികയാണ്.ഫിഫ ലോകകപ്പിലേക്ക് 10 ലക്ഷത്തിലേറെ ഫുടബോൾ ആരാധകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.


Latest Related News