Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒ ഐ സി സി-ഇൻകാസ് ഖത്തർ വയനാട് ജില്ലാ കമ്മിറ്റി ബലിപെരുന്നാൾ കുടുംബസംഗമം സംഘടിപ്പിച്ചു

July 11, 2022

July 11, 2022

ദോഹ: ബലിപെരുനാളിനോടനുബന്ധിച്ച് ഒ ഐ സി സി-ഇൻകാസ് ഖത്തർ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബാഗങ്ങളും കുട്ടികളും ഉൾപെടെയുള്ളവരുടെ വിവിധ കലാ മത്സരങ്ങൾ നടന്നു.
ജൂലൈ 10 ഞായറാഴ്ച ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ഓ.ഐ.സി.സി-ഇൻകാസ് വയനാട് ജില്ലാ പ്രസിഡണ്ട്  ആൽബർട്ട് ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു..സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി  ശ്രീജിത്ത് എസ് നായർ ഉൽഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ടിജ കുര്യൻ സ്വാഗതം ആശംസിച്ചു.ജൂട്ടസ് പോൾ മുഖൃ പ്രഭാഷണം നടത്തി.
ജോൺഗിൽബർട്ട്, നാസ്സർ വടക്കേക്കാട്, ജോർജ്ജ് അഗസ്ററിൻ, ബിജുമുഹമ്മദ്, ഷംസുദ്ദിൻ ഇസ്മയിൽ,നിഹാസ് കൊടിയേരി, ജോർജ്ജ് കുരുവിള സിബിൻ സണ്ണി, വിൽസൺ ജോസ്, ലിജോ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.വിവിധ മത്സരങ്ങളിലെ  വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.കുമാരി സിമ്ര സിഹാസ് ബാബു അവതാരകയായിരുന്നു. ജില്ലാകമ്മിറ്റി ട്രഷറർ നൗഫൽ പി പി യോഗത്തിന് നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News