Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ ഇന്ന് മുതൽ മാസ്‌ക് നിർബന്ധമാക്കിയത് എവിടെയൊക്കെ,വിശദമായി അറിയാം

July 07, 2022

July 07, 2022

ദോഹ : കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ അടഞ്ഞ പൊതുസ്ഥലങ്ങളിൽ ഇന്നു മുതൽ മാസ്‌ക് നിർബന്ധമായിരിക്കും.കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

എവിടെയൊക്കെയാണ് മാസ്ക് നിർബന്ധം ?
-ഷോപ്പിംഗ് മാളുകൾ
-റെസ്റ്റോറന്റുകളും കഫേകളും.(ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ ഒഴികെ)
-സൂഖുകൾ
-മൊത്തവിതരണ മാർക്കറ്റുകൾ -ബാർബർ ഷോപ്പ്,ബ്യൂട്ടി സലൂൺ
-വിനോദ കേന്ദ്രങ്ങൾ,അമ്യുസ്മെന്റ് പാർക്കുകൾ.
-സിനിമാ തിയേറ്റർ.
-പ്രദർശന ഹാളുകൾ,കോൺഫറൻസ് ഹാളുകൾ,ഈവന്റുകൾ.
-ജിംനേഷ്യങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിച്ചിരിക്കേണം.എന്നാൽ തുറസ്സായ സ്ഥലങ്ങളിൽ വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് മാസ്‌ക് നിര്ബന്ധമില്ല.


വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കുമ്പോൾ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും മൊബൈൽ ഫോണിലെ ഇഹ്തിറാസ്( Ehteraz) ആപ്ലിക്കേഷനിലെ ആരോഗ്യ നില പരിശോധിക്കേണ്ടത് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്.വാണിജ്യകേന്ദ്രങ്ങളിലും കൂടുതൽ പേർ ഒത്തുകൂടുന്ന ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായിരിക്കും.
മേൽപറഞ്ഞ നിബന്ധനകൾ പാലിക്കാത്തവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News