Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ദേശീയ ദിനം,ദർബൽസായി മൈതാനിയിൽ ഇത്തവണയും ആഘോഷങ്ങളില്ല

October 10, 2021

October 10, 2021

ദോഹ : ദർബൽസായി മൈതാനിയിൽ ഇത്തവണയും ദേശീയദിനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ തവണ കോവിഡ് മഹാമാരി വില്ലനായപ്പോൾ, പരിപാടിയുടെ ഘടനയിൽ വരുത്തിയ മാറ്റം കാരണമാണ് ഈ വർഷം ഇവിടെ ആഘോഷങ്ങൾ അരങ്ങേറാത്തത്. മൈതാനി കേന്ദ്രീകരിച്ച് പരിപാടികൾ നടത്തുന്നതിന് പകരം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ആഘോഷങ്ങൾ ക്രമീകരിക്കാനാണ് നീക്കം. 

2022 മുതൽ ദേശീയദിനത്തിന്റെ പരിപാടികൾ നടത്താൻ പ്രത്യേകവേദി തയ്യാറാക്കുമെന്നും സംഘാടകസമിതി അറിയിച്ചു. ഉംസലാൽ മുഹമ്മദിലുള്ള പ്രത്യേക എഞ്ചിനീയറിങ് ഓഫീസിനാണ് ഇതിനുള്ള സ്ഥലം നിശ്ചയിക്കാനുള്ള ചുമതല. ദേശീയതയുടെയും ഐക്യത്തിന്റെയും പ്രതീകമായ ദേശീയദിനം ഡിസംബർ 18 നാണ് ആഘോഷിക്കപ്പെടുന്നത്.


Latest Related News