Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ ഒരുങ്ങുന്നത് ചരിത്രം, ലോകകപ്പ് മുന്നൊരുക്കങ്ങളെ പ്രശംസിച്ച് നൈജീരിയൻ പ്രതിനിധി

December 07, 2021

December 07, 2021

ദോഹ : മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രഥമ ലോകകപ്പിന് തയ്യാറെടുക്കുന്ന ഖത്തറിന്റെ സംഘാടനമികവിനെ പ്രശംസിച്ച് വിൻസെന്റ് ഒകുമാഗ്‌ബ. നൈജീരിയൻ ആരാധകകൂട്ടായ്മയുടെ പ്രസിഡന്റായ ഒകുമാഗ്‌ബ ഖത്തറിന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് രാജ്യത്തെത്തിയത്. ഒരു വർഷത്തോളം സമയം ഇനിയും ബാക്കി ഉണ്ടെങ്കിലും, ഖത്തറിലെ ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായതായും, അടിസ്ഥാനസൗകര്യങ്ങളുടെ നിലവാരം തന്നെ അമ്പരപ്പിച്ചതായും ഒകുമാഗ്‌ബ 'ഗാർഡിയൻ' പത്രത്തോട് പറഞ്ഞു. 

സുപ്രീം കമ്മിറ്റിയാണ് ഒകുമാഗ്‌ബ അടക്കം 29 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് ലോകകപ്പ് വേദികൾ സന്ദർശിക്കാൻ ഉളള അവസരം ഒരുക്കിയത്. അറബ് കപ്പ് അംബാസിഡർമാരായ സാമുവൽ ഏറ്റു, ടിം കാഹിൽ, കഫു തുടങ്ങിയ പ്രഗത്ഭ താരങ്ങൾക്കൊപ്പം അത്താഴം കഴിക്കാനുള്ള വിശിഷ്ടാവസരവും പ്രതിനിധികൾക്ക് ലഭിച്ചു. ബ്രസീൽ, റഷ്യ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സ്റ്റേഡിയങ്ങൾ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു. ഖത്തറിന്റെ സംഘാടനത്തിൽ ഇവരും പരിപൂർണ തൃപ്തി രേഖപ്പെടുത്തി. പ്രതിനിധി സംഘത്തിന്റെ വിമാനടിക്കറ്റ്, കോവിഡ് ടെസ്റ്റ്‌ തുടങ്ങിയ മുഴുവൻ കാര്യങ്ങളുടെയും ചെലവ് സുപ്രീം കമ്മിറ്റിയാണ് വഹിച്ചത്.


Latest Related News