Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ന്യൂസ്‌റൂം കണക്റ്റ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു,രണ്ട് വിജയികളും യു.എ.ഇയിൽ നിന്ന്

October 21, 2021

October 21, 2021

ദോഹ : ഗൾഫ് മലയാളികളുടെ ജനകീയ വാർത്താ മാധ്യമമായ ന്യൂസ്റൂം മൊബൈൽ ആപ് വഴി നടത്തിയ ആദ്യ സീസൺ  ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.ദുബായിൽ നിന്നുള്ള  കൊച്ചി സ്വദേശിനി നസ്‌ലയാണ് ഒന്നാം സമ്മാനത്തിന് അർഹയായത്.അജ്മാനിൽ ജോലി ചെയ്യുന്ന റിംഷാദ് രണ്ടാം സ്ഥാനത്തിന് അർഹനായി.  

നിലവിൽ ഗൾഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലുമായി ലക്ഷക്കണക്കിന് വായനക്കാരുള്ള ന്യൂസ്‌റൂം വാർത്തകൾ 450 ലേറെ വാട്സ്ആപ് ഗ്രൂപ്പുകളിലായി ഒന്നര ലക്ഷം ആളുകളിലേക്ക് എത്തുന്നുണ്ട്.അതേസമയം,ആൻഡ്രോയിഡ്,ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന newsroom connect മൊബൈൽ ആപ്പ് വഴിയാണ് ക്വിസ് മത്സരം നടത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 3745 പേരാണ് മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകിയത്.ഇവരിൽ നിന്ന് ആദ്യം ശരിയുത്തരം നൽകിയ രണ്ടു പേരെയാണ് വിജയികളായി പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം സീസൺ -2 മത്സരം തികച്ചും വ്യത്യസ്തമായ തരത്തിലുള്ളതായിരിക്കും.നവംബർ ഇരുപതിനായിരിക്കും അടുത്ത മത്സരം നടക്കുക.ആൻഡ്രോയിഡ്,ആപ്പിൾ സ്റ്റോറുകളിൽ നിന്ന് newsroom connect ഡൗൺലോഡ് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം.ആദ്യ സീസണിലെ വിജയികൾക്കുള്ള സമ്മാനത്തുക അടുത്തയാഴ്ച വിജയികൾക്ക് സമ്മാനിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 

 


Latest Related News