Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലേക്ക് വരുന്ന യാത്രക്കാർ അക്‌നോളജ്‌മെന്റ് ഫോം പൂരിപ്പിക്കണമെന്ന് മന്ത്രാലയം

October 04, 2021

October 04, 2021

ദോഹ : ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാരും രാജ്യത്ത് എത്തുന്നതിനു മുമ്പ് അണ്ടര്‍ടേക്കിംഗ് ആന്‍ഡ് അക്‌നോളജ്‌മെന്റ് ഫോം പൂരിപ്പിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.പൊതുജനാരോഗ്യ വെബ്‌സൈറ്റ്,  www.ehteraz.gov.qa,എന്നിവയിൽ  എയര്‍ലൈന്‍ ഓണ്‍ലൈന്‍ ബുക്കിംഗ്  എന്നിവയില്‍ ഇതിനുള്ള അപേക്ഷാ ഫോം  ലഭ്യമാണ്.
 യാത്രയുടെ വിശദാംശങ്ങള്‍, യാത്രക്കാരുടെ വിലാസം, താമസിക്കുന്ന ഹോട്ടല്‍ വിലാസം എന്നിവയാണ് നൽകേണ്ടത്.. അതേസമയം ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് ഒക്ടോബര്‍ ആറു മുതല്‍ അന്താരാഷ്ട്ര സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇഹ്‌തെറാസ് ആപ്ലിക്കേഷന്‍ ഡൌൺലോഡ് ചെയ്യാം.യാത്രക്കാർ  ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ സ്ഥിരതാമസമല്ലാത്തവര്‍ എത്തുന്നതിന് മൂന്ന് ദിവസം മുമ്പ് www.ehteraz.gov.qa വെബ്‌സൈറ്റില്‍ പ്രീരജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്ത് കോവിഡ് പരിശോധനാ ഫലം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് പ്രസക്തമായ രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം.

ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രെജിസ്ട്രേഷൻ നിർബന്ധമല്ലെങ്കിലും യാത്ര സുഗമമാക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

വിമാനത്താവളങ്ങളിലെ കൗണ്ടറില്‍ യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള കോവിഡ് പരിശോധനാ നെഗറ്റീവ് ഫലം കാണിക്കണം. വിശദ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ഖത്തറിലെ ക്വാറന്റൈന്‍ നയം പരിശോധിക്കണം.


Latest Related News