Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്ത് മന്ത്രിസഭയിൽ അഴിച്ചുപണി, പുതിയ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ പ്രഖ്യാപിച്ചു

March 10, 2022

March 10, 2022

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെയും, പ്രതിരോധ മന്ത്രിയായി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിനെയും നിയമിച്ചു. പ്രത്യേക അമീരി ഉത്തരവ് പ്രകാരമാണ് ഇരുവരും ചുമതലയേറ്റത്. 

പാർലമെന്റും സർക്കാരും തമ്മിൽ ഭിന്നതകൾ ഉടലെടുത്തെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ രാജിവെച്ചിരുന്നു. ഷെയ്ഖ് അഹ്മദ് മൻസൂർ അൽ അഹ്മദ് അസ്സബാഹ്, ഷെയ്ഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് എന്നിവരാണ് രാജി അർപ്പിച്ചത്. പുതുതായി ചുമതലയേറ്റ രണ്ട് മന്ത്രിമാർക്കും ഉപപ്രധാനമന്ത്രി പദവിയുമുണ്ട്.


Latest Related News