Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കായി പുതിയ മരുന്ന് ഉപയോഗിക്കുന്നതായി ഖത്തർ ആരോഗ്യമന്ത്രാലയം

April 17, 2021

April 17, 2021

ദോഹ: അടിയന്തിര കേസുകളില്‍ കോവിഡ്-19 ബാധിച്ചവര്‍ക്കായി ഉപയോഗിക്കുന്നതിനായി പുതിയ മരുന്ന് സ്വീകരിച്ചതായി  ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലാമണി പറഞ്ഞു. കോവിഡ് -19 രോഗികള്‍ക്കായി  പുതിയ മരുന്ന് സ്വീകരിച്ചതായും  ഈ മരുന്നിന്റെ ഒരു ഡോസ് മാത്രമാണ് രോഗബാധിതര്‍ക്ക് നല്‍കുന്നതെന്നും ഡോക്ടര്‍ മുന അല്‍ മസ്ലാമണി എച്ച്എംസി ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

പുതിയ മരുന്ന് പ്രത്യേക നിലവാരത്തിലുള്ളതാണെന്ന് അവര്‍ പറഞ്ഞു. ആരോഗ്യനില വഷളാകുമെന്ന് കരുതുന്ന രോഗികള്‍ക്ക് മാത്രമാണ് ഈ മരുന്ന് നല്‍കുന്നുത്. ആരോഗ്യനില വഷളാകുന്നതിനു മുമ്പ് ശരീരത്തില്‍ വൈറസിന്റെ പുനരുല്‍പാദനം തടയുന്നതിനാണ് ഈ ചികിത്സ നല്‍കുന്നതെന്നും  അവര്‍ വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങളില്‍ ഈ ചികിത്സ അനുവദനീയമാണെന്നും അത്തരം ചികിത്സ ആവശ്യമുള്ള രോഗികളെ കൃത്യമായി തിരിച്ചറിയുന്നതായും അവർ  കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News