Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ ആറ് പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി

November 22, 2021

November 22, 2021

ദോഹ : ആറ് സ്ഥാപനങ്ങൾക്ക് കൂടി ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കാൻ അനുമതി നൽകിയതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 32 ആയി വർധിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ആക്ടിങ് അണ്ടർസെക്രട്ടറിയായ ഡോക്ടർ ഖാലിദ് അൽ അലിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 

ലുസൈൽ യൂണിവേഴ്സിറ്റി, ലിവർപൂളിലെ ജോൺ മൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഒറിക്‌സ് യൂണിവേഴ്‌സൽ കോളേജ്, ബ്രിട്ടനിലെ അൾസ്റ്റർ യൂണിവേഴ്സിറ്റിക്ക് കീഴിലെ സിറ്റി യൂണിവേഴ്സിറ്റി കോളേജ്, ഡെർബി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അൽ റയ്യാൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി കോളേജ്, മറിടൈം അക്കാദമി എന്നിവയാണ് പുതുതായി അംഗീകാരം കിട്ടിയ സ്ഥാപനങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം 17 പുതിയ കോഴ്‌സുകൾക്ക് ഈ വർഷം അംഗീകാരം നൽകിയതായും, രാജ്യത്ത് നിലവിൽ 362 വ്യത്യസ്ത കോഴ്‌സുകൾ ലഭ്യമാണെന്നും അൽ അലി കൂട്ടിച്ചേർത്തു.


Latest Related News