Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ നിരക്കുകൾ വർധിപ്പിച്ചു, ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

January 25, 2022

January 25, 2022

ദോഹ : ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ നിരക്കുകളിൽ മാറ്റം വരുത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ട്രാവൽ ഏജന്റുകൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ യാത്രക്കാർക്കുള്ള ഫീസുകൾ വർധിപ്പിച്ചതിനൊപ്പം, സർവീസ് ചാർജ് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ സർക്കുലർ പ്രാബല്യത്തിൽ വരികയെങ്കിലും, ഫെബ്രുവരി ഒന്ന് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതിയ നിരക്ക് ബാധകമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

24 മണിക്കൂർ വരെയുള്ള ട്രാൻസിറ്റ് അടക്കം, ഖത്തറിൽ നിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനും എയർപോർട്ട് ഡെവലപ്മെന്റ് ഫീസ്, പാസഞ്ചർ ഫെസിലിറ്റി ഫീസ് എന്നീ ഇനങ്ങളിലായി 60 റിയാൽ വീതം നൽകണം. യാത്രക്കാരന്റെ സുരക്ഷ ഉറപ്പുവരുത്താനായി 10 റിയാലും ഫീസിനത്തിൽ നൽകണം. രണ്ട് വയസിൽ താഴെയുള്ള, സീറ്റ് ആവശ്യമില്ലാത്ത കൈക്കുഞ്ഞുങ്ങൾ, യാത്രയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉള്ള ഫ്ലൈറ്റ് ക്രൂ, സാങ്കേതിക തകരാറുകൾ മൂലമോ മറ്റ് കാരണങ്ങളാലോ വേറെ വിമാനത്തിൽ യാത്ര ചെയ്യാൻ നിർബന്ധിതരായവർ എന്നിവർക്ക് മുകളിൽ പറഞ്ഞ ഫീസുകളിൽ ഇളവ് ലഭിക്കും. ഓരോ എയർ കാർഗോ ഷിപ്പ്മെന്റിനും മെട്രിക്ക് ടണ്ണിന് പത്ത് റിയാൽ വീതം ഫീസ് നൽകണമെന്നും അതോറിറ്റി വ്യക്തമാക്കി.


Latest Related News