Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
നവലിബറൽ അതിവാദങ്ങൾ സാംസ്കാരിക തകർച്ചക്ക് ആക്കം കൂട്ടും: ഹബീബു റഹ്മാൻ കീഴിശ്ശേരി

January 24, 2023

January 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :വ്യക്തിസ്വാതന്ത്ര്യത്തിന് അതിരുകൾ വേണ്ടതില്ലെന്ന നവലിബറൽ അതിവാദം നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ തകർക്കുമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി - സി ഐ സി ഖത്തർ കേന്ദ്ര സമിതി അംഗം ഹബീബു റഹ്മാൻ കീഴിശ്ശേരി അഭിപ്രായപ്പെട്ടു.  
നവ ഉദാരവാദികൾ മുന്നോട്ട് വെക്കുന്ന അജണ്ടകൾ വ്യക്തിയുടെയും സമൂഹത്തിന്റെയും അരാജകവത്കരണമാണ് ലക്ഷ്യമാക്കുന്നത്.
എല്ലാ അതിരുകളും നിരാകരിക്കപ്പെടുന്നതും ചൂഷണാത്മകവുമായ ലോകത്തിന് പകരം ധാർമികത അതിരിട്ട് മനോഹരമാക്കിയ ലോകത്തെയാണ് നാം മുന്നിൽ കാണേണ്ടത്.
സി ഐ സി സംഘടിപ്പിക്കുന്ന 'ഇസ് ലാം - ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന ക്യാംപയിനിന്റെ വക്റ മേഖല തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിന്റെ ചരിത്രം സംഘട്ടനങ്ങളുടെതല്ലന്നും മറിച്ച് ആശയ സംവാദത്തിന്റെതായിരുന്നു  എന്നും അദ്ദേഹം പറഞ്ഞു.  സീ.ഐ.സി വക്റ സോൺ പ്രസിഡൻ്റ് മുസ്തഫ കാവിൽക്കുത്ത് അധ്യക്ഷത വഹിച്ചു.  
ക്യാംപയിൻ സോണൽ കൺവീനർ സാക്കിർ നദ്‌വി ആമുഖ ഭാഷണം നടത്തി.

 ഷംല സിദ്ദീഖ് ലിബറലിസം: സ്വാതന്ത്ര്യമോ സർവ്വ നാശമോ? എന്ന വിഷയത്തിലും യൂത്ത് ഫോറം വകറ മേഖല പ്രസിഡൻ്റ് ജസീർ മാസ്റ്റർ വംശീയതയിലേക്ക് വല വിരിക്കുന്ന നവ നാസ്തികത എന്ന വിഷയത്തിലും സംസാരിച്ചു. സ്റ്റുഡൻ്റ്സ് ഇന്ത്യ  പ്രസിഡൻ്റ് നഹാൻ സാജിദ് വിമർശനങ്ങൾ നേരിട്ട് പ്രവാചകൻ (സ) എന്ന വിഷയമവതരിപ്പിച്ചു. ജെൻഡർ ന്യൂട്രാലിറ്റി എന്ന വിഷയത്തിൽ ഗേൾസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന  ഡിബേറ്റിന് സമസിദ്ധീഖ്, നദ നിസാർ , അഫ്രീൻ അൽത്താഫ് എന്നിവർ നേതൃത്വം നൽകി.
മലർവാടി ബാലസംഘം പ്രവർത്തകർ സംഗീത ശിൽപം  അവതരിപ്പിച്ചു. വിമൻ ഇന്ത്യ സെക്രട്ടറി മുഹ്സിന സൽമാൻ സംസാരിച്ചു.  ഹംസ മാസ്റ്റർ ഖിറാഅത്ത് നടത്തി.
നാസർ ആലുവ, ജാഫർ സാദിഖ്, അബ്ദുല്ല പി , ഉസ്മാൻ പുലാപ്പറ്റ എന്നിവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News